തളിപ്പറമ്പ്: നട്ടുച്ച സൂര്യൻ്റെ കത്തുന്ന വെയിൽ മന്ത്രങ്ങളുടെയും തോറ്റങ്ങളുടെയും അകമ്പടിയോടെ മൂന്നുനാൾ നീളുന്ന മലയറാട്ട് പെരുങ്കളിയാട്ടം തുടങ്ങി.തലോറ ഇടവലത്ത് പുടയൂർ മണയിലാണ് 29 വർഷത്തിനുശേഷം തെയ്യങ്ങൾ ഉറഞ്ഞാടുന്ന മലയറാട്ട് നടക്കുന്നത്. വെള്ളിയാഴ്ച നടുച്ചക്ക് കാരാഗണങ്ങളോടൊത്ത് രണ്ട് ഉച്ചബലി തെയ്യങ്ങൾ പ്രവേശിച്ചു തുടങ്ങി.
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് മലയറാട്ടിൻ്റെ ആദ്യ ചടങ്ങായ ഉച്ചബലി കാണാനെത്തിയത്.ഞായറാഴ്‌ചവരെ നടക്കുന്ന മലയറാട്ടിൽ ഉച്ചക്കുട്ടി ശാസ്‌തൻ തെയ്യം, അന്തിക്കുട്ടി ശാസ്‌തൻ തെയ്യം, ഭൈരവൻ, ഉച്ചിട്ട ഭഗവതി, തീച്ചാമുണ്ഡി, കരുവാൾ ഭഗവതി, മലകിടാരൻ, ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ, കൂവച്ചാൽ ഭഗവതി, തായ്‌പരദേവത തുടങ്ങി 13 തെയ്യക്കോലങ്ങളാണ് കെട്ടിയാടുന്നത്.
Malayarattu Perunkaliattam

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.