തളിപ്പറമ്പ്: തളിപ്പറമ്പ് മൽസ്യമാർക്കറ്റും അറവുശാലയും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ്റെ നേതൃത്വത്തിൽ പരിശോധിച്ചു.നഗരത്തിലും പരിസരങ്ങളിലും കടുത്ത ദുർഗന്ധം അനുഭവപ്പെടുകയും ഓടകളിൽ മലിനജലം നിറയുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
മാര്‍ക്കറ്റിലും പരിസരങ്ങളിലും ആവശ്യമായ ശുചീകരണ പ്രവൃത്തികള് നടത്താനും വ്യാപകമായി നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള് നീക്കം ചെയ്യാനും ബന്ധപ്പെട്ടവര് ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥിരം സമിതി അംഗങ്ങളായ എ.അശോക് കുമാർ, കെ.ലതിക, ഒ.കെ.പ്രീത, സീമ വൽസൻ, പി.പി.ഇസ്മായിൽ,ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.മുഹമ്മദ്കുഞ്ഞി, നഗരസഭ ക്ലീൻസിറ്റി മാനേജർ രഞ്ജിത്ത് എന്നിവർ സ്ഥിരം സമിതി അധ്യക്ഷനോടൊപ്പം ഉണ്ടായിരുന്നു.അറവുശാലയും മാർക്കറ്റ് പരിസരങ്ങളും അതീവ ശോചനീയാവസ്ഥയിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
Taliparamba fish market

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.