തൃശൂർ:വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുൻസാഫിറാണ്. കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഏഴ് വിദ്യാർഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.
ഹോസ്റ്റൽ വാർഡൻ കൂടിയാണ് മുൻസാഫിർ. ഇയാൾ സ്‌കൂളിലെ താത്ക്കാലിക അധ്യാപകനായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദ്യാർത്ഥികളെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Seven students filed a sexual assault complaint private school teacher arrested in Thrissur

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.