മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങി, പറമ്പിൽ നിന്നും തീപടർന്നു; പൊള്ളലേറ്റ യുവാവ് ചികിത്സയിൽ #Thrissur

 


തൃശ്ശൂർ:വെളപ്പായ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മദ്യലഹരിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇതരസംസ്ഥാന തൊഴിലാളിക്കാണ് പൊള്ളലേറ്റത്. വളപ്പായയിൽ ട്രാക്കിനോട് ചേർന്ന് ഇടത്ത് കിടന്നുറങ്ങവേ, ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.

ഇയാളുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞു. അബോധാവസ്ഥയിലായതിനാൽ ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വെളപ്പായയിലെ ബിവറേജസിൽനിന്ന് വാങ്ങിയ മദ്യം കുടിച്ച് ബോധരഹിതനായി വീണ് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഈ സമയത്ത് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് തീപടർന്നു റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്തെത്തുകയായിരുന്നു.

അവിടെ കിടന്നുറങ്ങുകയായിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് തീപടർന്നു. ഉടൻതന്നെ തൊട്ടടുത്തുണ്ടായിരുന്ന ആളുകൾ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

drunk man burned thrissur beverage outlet......

Read more at: https://truevisionnews.com/news/332690/drunk-man-burned-thrissur-beverage-outlet
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0