ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ആർഎസ്‌എസ് ആക്രമണം; രണ്ടുപേർ അറസ്റ്റിൽ. #Thiruvananthapuram


തിരുവനന്തപുരം :
തിരുവനന്തപുരം വലിയശാലയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചു . ആർഎസ്എസ് ശാഖയ്ക്ക് മുന്നിലൂടെ പോകാൻ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം

ഡിവൈഎഫ്ഐ കൊച്ചാർ യൂണിറ്റ് അംഗങ്ങളായ സച്ചിനും ശ്രീഹരിയുമാണ് ആക്രമണത്തിനിരയായത്. മർദ്ദനത്തിൽ ഇരുവരുടെയും തലയ്ക്ക് പരിക്കേൽക്കുകയും പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ കൃഷ്ണകുമാറിനെയും വിഘ്നേശിനെയും തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

 RSS attacks DYFI workers; two arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0