വനിതാ സിവിൽ പോലീസ് ഓഫീസറുടെ കൊലപാതകം: തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച മുതൽ വിചാരണ ആരംഭിക്കും #Thalassery#Murder_case

 


തലശേരി:
വനിതാ സിവിൽ പോലീസ് ഓഫീസറെ തീവെച്ചും, വെട്ടിയും കൊല പ്പെടുത്തുകയും തടയാനെത്തിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുക യും ചെയ്തെന്ന കേസിൻ്റെ വിചാരണ തിങ്കളാഴ്‌ച മുതൽ തലശേരി ജില്ലാ സെഷൻസ് ജഡ്‌ജ് കെ ടി. നിസ്സാർ അഹമ്മദ് മുമ്പാകെ ആരംഭിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ. അജിത്ത് കുമാർ ആണ് ഹാജരാ വുന്നത്.

തൃശൂർ ആംഡ് ബെറ്റാലിയ നിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ

(38)യാണ് 2024 നവംബർ 21 ന് വൈകീട്ട് വീട്ടിൽ വെച്ച് കൊല്ലപ്പെടുന്നത്. ദിവ്യശ്രീയൂടെ ഭർത്താവ് കൊഴുമ്മൽ കോ ട്ടൂർ പെരളത്തെ കെ.രാജേഷ് (41) ആണ് കേസിലെ പ്രതി.

സംഭവ ദിവസം രാവിലെ കണ്ണൂർ കുടുംബ കോടതിയിൽ ദിവ്യശ്രി ഹാജരായിരുന്നു. തുടർന്ന് പ്രതിയായ ഭർത്താവു മായുള്ള വിവാഹ മോചനം നേടിയാണ് വീട്ടിലെത്തിയത്.

പ്രതി സംഭവ ദിവസം പെട്രോളും കത്തിയും സംഘടിപ്പിച്ച് കെ.എൽ. 86 ബി. 30 15ബൈക്കിൽ ദിവ്യശ്രിയുടെ വീട്ടിലെത്തി വീടിൻ്റെ മുൻ വശത്തെ ഗ്രിൽസ് ചവിട്ടിപൊളിച്ച് അതിക്രമിച്ച് അകത്ത്കടന്ന് ദിവ്യശ്രീയെ പിടിച്ച് പുറത്തിറക്കി ദേഹത്ത് പെട്രോൾ ഒഴിക്കുകയും തുടർന്ന് കുത്തി കൊല പ്പെടുത്തുകയും ചെയ്തുവെന്നും തടയാൻ എത്തിയ ദിവ്യ ശ്രീയുടെ പിതാവ് കെ.വാസുവിനെ കുത്തി കൊലപ്പെടു ത്താൻ ശ്രമിച്ചു എന്നുമാണ് പോലീസ് കേസ്. പ്രതിക്ക് മാനസികവ്യഥയില്ലെന്നുള്ള

മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ ആണ് വിചാരണ ആരംഭിക്കുന്നത്.

Murder case of female civil police officer: Trial to begin in Thalassery District Sessions Court from Monday

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0