കണ്ണൂർ : എക്സൈസ് സംഘത്തെ കണ്ട് മാരക ലഹരി മരുന്ന് ഉപേക്ഷിച്ച് പ്രതി കെട്ടിടത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു.ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് സംഘവും നടത്തിയ പരിശോധനയിലാണ് കൊറ്റാളി കുണ്ടം ചാലിലെ അദ്വൈത് അശോകിൻ്റെ (25) വീട്ടു പരിസരത്ത് നടത്തിയ പരിശോധനയിൽ 2.236 ഗ്രാം മെത്തഫിറ്റാമിൻ പിടികൂടിയത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരെ എൻ.ഡി പി എസ് .കേസെടുത്തു.
പരിശോധനയിൽ പ്രതിയുടെ പേഴ്സും കണ്ടെത്തി. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽകുമാർ സി പി , അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സന്തോഷ് എം കെ, റാഫി കെ വി , സിവിൽ എക്സൈസ് ഓഫീസർ നിഖിൽ പി എന്നിവരും ഉണ്ടായിരുന്നു.
The accused jumped from the building and escape.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.