തലശേരി: എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ് ഭവന് അടിച്ചു തകർത്തു. ഇന്നലെ പുലര്ച്ചെയാണ് സംഭവം നടന്നത്. ഓഫീസിലെ ഫർണിച്ചറുകൾ പൂർണ്ണമായും തകർത്തു.
മേൽക്കൂരയുടെ ഓടകളും തകർത്തിട്ടുണ്ട്. ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ അക്രമി സംഘം മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ഫോട്ടോകള്‍ പുറത്തെറിഞ്ഞ് നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചുപൊളിച്ച് സമീപത്തെ തോട്ടിലേക്ക് തള്ളുകയും ചെയ്തു. കമ്പിപ്പാര ഉപയോഗിച്ചാണ് ഓഫീസിൻ്റെ ഷട്ടർ തകർത്തിരിക്കുന്നത്.
അക്രമത്തിന് പിന്നിൽ സിപിഐഎം ആണെന്ന് തലശേരി ബ്ലോക്ക് പ്രസിഡൻ്റ് എം പി അരവിന്ദാക്ഷൻ പറഞ്ഞു. എരഞ്ഞോളി പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. ചേനാട് വാർഡിൽ നിന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സുശീല് ചന്ദ്രോത്തും മഠത്തും ഭാഗം വാർഡിൽ നിന്ന് മണ്ഡലം പ്രസിഡൻ്റ് മനോജ് നാലാം കണ്ടത്തിലാണ് വിജയിച്ചത്. സിപിഐഎം കോട്ടകളായ വാർഡുകളായിരുന്നു ഇത്.
സംഭവവുമായി ബന്ധപ്പെട്ട് എരഞ്ഞോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും വാർഡ് മെംബറുമായ മനോജ് നാലാം കണ്ടത്തിൽ ധർമ്മം പോലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് നാലിന് മഠത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.
The office of the area where Congress won a landslide victory in Eranjoli, Kannur, was vandalized.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.