പഴയങ്ങാടിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം; യുഡിഎഫ് സ്ഥാനാർത്ഥിക്കും എസ്‌ഐക്കും പരിക്ക്. #Pazhayangadi#UDF/LDF_Clashes


കണ്ണൂർ:
പഴയങ്ങാടിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. റോഡിന്റെ ഇരു വശങ്ങളിൽ നിന്നുമെത്തിയ രണ്ടു മുന്നണികളുടെ പ്രവർത്തകർ പരസ്പരം കല്ലും ചെരുപ്പും വടിയും എറിഞ്ഞതോടെയാണ് പ്രദേശത്ത് അൽപസമയം വലിയ തിരക്കും അക്രമാവസ്ഥയും നിലനിന്നത്.

സംഘർഷത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി മുബാസ് സി.എച്ച്ക്കും, റൂറൽ DHQയിൽ സേവനമനുഷ്ഠിക്കുന്ന എസ്‌.ഐ അബ്ദുൽ റൗഫ്ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

UDF candidate and SI injured

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0