മാതാപിതാക്കളുമായി പിണങ്ങി വീട്ടിൽ നിന്ന് ഒളിച്ചോടിയ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വാരുവിൽക്കാലയിൽ പി.കെ. ഷബീറലി എന്നിവരെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
മലപ്പുറത്ത് നിന്ന് പെൺകുട്ടി 21 ന് പുലർച്ചെ കോഴിക്കോട് ബീച്ചിൽ എത്തിയിരുന്നു. ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ രണ്ട് യുവാക്കൾ സമീപിച്ചു. സംസാരിച്ച ശേഷം അവൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് മനസ്സിലാക്കിയ അവർ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് അവരെ കൂടെ കൊണ്ടുപോയി. പന്തീരാങ്കാവിലെ ഒരു ഫ്ലാറ്റിൽ കൊണ്ടുപോയി പ്രതിയെ ഏൽപ്പിച്ച് രക്ഷപ്പെട്ടു.
പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ഫ്ലാറ്റിൽ വച്ച് ബലാത്സംഗം ചെയ്തു. പിന്നീട്, തന്നെ കോഴിക്കോട് ബീച്ചിൽ കൊണ്ടുപോയി ഇറക്കിവിട്ട് 4000 രൂപ നൽകിയതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പ്രതികൾക്ക് കൈമാറിയവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ സാലിഹ്, സ്വർണം തട്ടിയെടുക്കലിനിടെ പുഴയിൽ ചാടി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതിയാണ് പിടിയിലായ സാലിഹ്. സ്വർണ്ണക്കടത്തടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.