കണ്ണൂർ: വീട്ടിൽ ഭാര്യ അയല്‍വാസിയോട് സംസാരിച്ചതിൽ പ്രതിഷേധിച്ച് യുവാവിനെ നെഞ്ചിൽ കത്തികൊണ്ട് കുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്ന കണ്ണൂർ പാറക്കണ്ടിയിലെ സലാം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് കുമാറിനെ (27) ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തു.
സലാം ക്വാർട്ടേഴ്‌സിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അടുത്ത ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അസംബർപേട്ടിലെ കടജഹർപാദർ സ്വദേശിയായ അസറുദ്ദീൻ മണ്ഡലിനെ (32) ഭാര്യയോട് സംസാരിച്ചതിന് ശേഷം പ്രതി പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തി. കുത്തേറ്റ യുവാവിനെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ടൗൺ പോലീസ് ചികിത്സയിലായിരുന്ന യുവാവിന്റെ മൊഴി രേഖപ്പെടുത്തി, കൊലപാതകശ്രമത്തിന് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചെങ്കൽ പണയിലെ ജോലിക്കിടെ പ്രതി മാതമംഗലത്തെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയും മറ്റൊരാളുടെ ഭാര്യയുമായ ഇതര സംസ്ഥാനക്കാരിയായ 38 കാരിയുമായി സൗഹൃദത്തിലാകുകയും പിന്നീട് ഇരുവരും കണ്ണൂരിലെ ക്വാട്ടേർസിൽ ഒരുമിച്ചു ജീവിച്ചു വരുന്നതിനിടെയാണ് സംഭവം. യുവതി പുതിയ ബന്ധത്തിൽ ഗർഭിണിയുമാണ്.
Attempted stabbing to death of young man for talking to his neighbor's wife; Suspect arrested.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.