കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി; #Kannur_Central_Jail#Sucide
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യ ചെയ്തു. മരിച്ചയാൾ വയനാട് കേണിച്ചിറ സ്വദേശിയായ ജിൻസൺ ആണ്. കണ്ണൂർ സെൻട്രൽ ജയിലിൽ അഞ്ച് മാസമായി റിമാൻഡ് തടവിലായിരുന്നു ജിൻസൺ.
കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത നിലയില്‍ കുറ്റവാളിയെ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ശേഷം പുതപ്പ് കൊണ്ട് മൂടിയ ശേഷം കത്തി ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനോടെയുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഏപ്രിൽ 14 ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജിൻസൺ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി. തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. അദ്ദേഹത്തിന് കൗൺസിലിംഗ് നൽകിയിരുന്നതായും അധികൃതർ പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.