രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ. ഏത് വീഡിയോയിലാണ് യുവതിയെ അപമാനിച്ചുള്ളതെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
തുടർനടപടി തീരുമാനിച്ചിട്ടില്ല. രാഹുലിനെ കണ്ടതിനു ശേഷം ബാക്കി കാര്യങ്ങൾ അറിയിക്കാം.അറസ്റ്റ് ആദ്യം നടക്കട്ടെ കുറ്റം പിന്നീട് തീരുമാനിക്കാം എന്ന രീതിയിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമാണ് നിരാഹാരമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഈശ്വറിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി. പിന്നാലെ റിമാൻഡ് ചെയ്തു. താൻ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയും നിരന്തരം ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് യുവതിയെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ്. രാഹുല്‍ അറസ്റ്റിലായതിന് പിന്നാലെ നാലാം പ്രതിയായ സന്ദീപ് വാര്യര്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.