യുഎഇയിൽ നടന്ന കേരളോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
• കിഫ്ബി മസാല ബോണ്ട്
വിനിയോഗവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ
ഷോകോസ് നോട്ടീസുകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കിഫ്ബി CEO
ഡോ. കെ. എം. എബ്രഹാം.
• അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 14 ദിവസത്തേക്ക്
റിമാൻഡ് ചെയ്തു. രാഹുലിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.
• ശബരിമലയിൽ റെക്കോർഡ് വരുമാനം. ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപയാണ്.
മുൻ വർഷത്തേക്കാൾ 33.33 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പന
വരുമാനം 47 കോടി രൂപയായി.
• സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ
ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ് വി എൻ ഐ
ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് അദ്വൈത്. ജീവൻ
ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് വിദ്യാർഥികൾ
പറയുന്നു.
• മുൻനിര സുരക്ഷാ സേവനങ്ങളിലേക്ക് 20 ട്രാൻസ്ജെൻഡർ ജീവനക്കാരെ
ഉൾപ്പെടുത്തി ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ്. സാമൂഹിക ശാക്തീകരണത്തിനും
യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള വലിയ ചുവടുവെയ്പ്പായാണ് ഈ
നടപടി വിലയിരുത്തപ്പെടുന്നത്.
• വിവിധ വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സമഗ്രമായ സേവനങ്ങൾ
ഉറപ്പാക്കുന്ന ‘മിത്ര 181’ ഹെൽപ്പ് ലൈൻ സംവിധാനം വിപുലീകരിച്ചതായി വനിതാ
വികസന കോർപ്പറേഷൻ അറിയിച്ചു. കൂടുതൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിലാണ്
സേവനം മെച്ചപ്പെടുത്തിയത്. 181 എന്ന ടോൾ ഫ്രീ നമ്പറിലൂടെ സ്ത്രീകൾക്ക്
എല്ലാ മേഖലകളിലെയും വിവരങ്ങൾ അറിയാനും അത്യാവശ്യ ഘട്ടങ്ങളിൽ സേവനങ്ങൾ
നേടാനുമുള്ള സംവിധാനമാണ് മിത്ര.
• ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നീ ദക്ഷിണേഷ്യൻ
രാജ്യങ്ങളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി
മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേർ ഇന്തോനേഷ്യയിലും
335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്ന് പേർ മലേഷ്യയിലും
മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്
ഇന്തോനേഷ്യയിലാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.