കണ്ണൂർ: മട്ടന്നൂരിലെ വീട് കുത്തിത്തുറന്ന് മോഷണം. 10 പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്നു. പൗര്ണമിയിൽ ടി നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഈ മാസം 22ന് വീട്ടുകാരെല്ലാം വീടുപൂട്ടി ബെംഗളൂരുവിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
House burglary in Mattannur Kannur

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.