എടക്കാട്: മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കടമ്പൂർ മമ്മാക്കുന്നിലെകെ പി ബലീദിനെ (32) യാണ് എസ്.ഐ. എൻ. ദിജേഷും സംഘവും അറസ്റ്റു ചെയ്തത്.
കടമ്പൂർ തയ്യിൽ വളപ്പിൽ വെച്ചാണ് ഇന്നലെ രാത്രി 7.55 മണിക്ക് കെ എൽ . 13. ആർ. 3752 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 0.920 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
Young man arrested with deadly drug MDMA.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.