സിപി(ഐ)എം പ്രവർത്തകന്റെ വീടിനു നേരെ ലഹരി മാഫിയ ഗുണ്ടാ സംഘത്തിൻ്റ അക്രമം; കേസെടുത്ത് പൊലീസ് #Vizhinjam_Thiruvananthapuram


 തിരുവനന്തപുരം:
വിഴിഞ്ഞം, പുത്തലത്ത് സിപിഐഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം. സിപിഎം പ്രവർത്തകനും എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയുമായ അശ്വന്തിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോകളും തകർക്കുകയും നശിപ്പിക്കുകയും ചെയ്തു. കുടുംബത്തിനെതിരെയും ഭീഷണി മുഴക്കി. ഷാഹുൽ രാജിന്റെ നേതൃത്വത്തിൽ ആക്രി എന്ന് സ്വയം വിളിക്കുന്ന ശരത്തും സംഘവും സ്ഥലത്തെത്തി ആക്രമണം നടത്തി. കാപ്പ കേസ് പ്രതി രാഹുൽ രാജുമായുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. 35,000 രൂപയും സംഘം മോഷ്ടിച്ചു. മുമ്പും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എസ്. ഹരികുമാർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0