കോട്ടയത്ത് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുകയായിരുന്ന ലോറിക്ക് തീയിടാൻ ശ്രമം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കസ്റ്റഡിയിൽ. #Attempt_fire#Kottayam

 


കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമിച്ച് യുവാവ്. റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവാണ് ലോറിക്ക് തീവെച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് യുവാവ് തീവെച്ചത്. പിന്നാലെ ഒരു ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

മരിക്കാൻ വേണ്ടിയാണ് തീ കത്തിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്.

 Attempt to set fire to a lorry carrying gas cylinders in Kottayam: Mentally challenged youth in custody

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0