കണ്ണൂരിൽ പിന്നിലേക്ക് നീങ്ങിയ ഓട്ടോറിക്ഷ നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. #Auto_Accident#Kannur


 കണ്ണൂർ: കണ്ണൂരിലെ മുണ്ടേരിയിൽ പിന്നിലേക്ക് നീങ്ങിയ ഓട്ടോറിക്ഷ നിർത്താൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എപി സുലൈമാൻ ആണ് മരിച്ചത്, 62 വയസായിരുന്നു.


ഗേറ്റ് തുറക്കാൻ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ഓട്ടോറിക്ഷ സ്വയം നീങ്ങുന്നത് കണ്ട് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു.ചാലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

കണ്ണൂർ

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0