തിരുവനന്തപുരം:ക്രിസ്മസ് രാത്രിയിൽ കാട്ടാക്കടയിൽ വന്മോഷണം. കാട്ടാക്കോട് കൊറ്റൻകുഴി തൊഴുക്കൽകോണം ഷൈൻകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതിപ്പെട്ടു.
ബുധൻ വൈകുന്നേരം ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. വൈകുന്നേരം ആറ് മണിക്ക് ഷൈനും കുടുംബവും പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിന് പോയത്. രാത്രി ഒൻപതോടെ ഷൈനിൻ്റെ ഭാര്യ തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്തനിലയിലായിരുന്നു. കിടപ്പുമുറയിലെ അലമാര പരിശോധിച്ചപ്പോഴാണ് അതിൽ സൂക്ഷിച്ചിരുന്ന 60ൽ അധികം പവൻ വരുന്ന സ്വർണം നഷ്ടമായെന്ന് മനസിലാക്കുന്നത്. രാത്രിതന്നെ പൊലീസ് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരടക്കം വീട്ടിലെത്തി പരിശോധന നടത്തും. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Massive robbery during Christmas celebrations 60 pounds of gold stolen from house enough for family to go to church

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.