ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്ത യുവാക്കൾ കസ്റ്റഡിയിൽ


 പത്തനംതിട്ട : തിരുവല്ല ഇരവിപേരൂർ സെൻറ് മേരിസ് മിഷൻ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർക്ക് നേരെ യുവാക്കളുടെ കയ്യേറ്റം. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റു എന്നു പറഞ്ഞ് രാത്രി എട്ടുമണിയോടെ എത്തിയതാണ് മൂവർ സംഘം.

കൈയുടെ പരിക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സർജനെ കാണിക്കണമെന്നും പറഞ്ഞതിനുശേഷമാണ് അസഭ്യവർഷവും ആക്രമണവും തുടങ്ങിയത്. ഗർഭിണിയായ ഡോ.ജസ്റ്റിക്ക് നേരെ പരിക്കേറ്റ യുവാവ് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് പുരുഷ ഡോക്ടറെയും റിസപ്ഷനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

വിവരമറിഞ്ഞെത്തിയ റിസപ്ഷനിസ്റ്റിൻ്റെ ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആശുപത്രിയുടെ വാതിൽ തകർക്കാനും ശ്രമമുണ്ടായി. ഒരു മണിക്കൂറോളം ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

Three youths arrested for trying to assault pregnant doctor creating panic in hospital

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0