വടകര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവൻറിവ് ഓഫീസർ എൻ.എം ഉനൈസ്, പ്രിവൻ്ററിവ് ഓഫീസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫീസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പി.കെ. ജസ്മിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, കോൺസ്റ്റബിൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Cannabis found abandoned at Vadakara railway station

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.