ഗോവ: നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. വടക്കൻ ഗോവയിലെ അർപോറയിലുള്ള ഒരു ക്ലബ്ബിലാണ് അപകടം. എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ വിനോദസഞ്ചാരികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ വർഷം തുറന്ന ബിർച്ച് ബൈ റോമിയോ ലെയ്ൻ ക്ലബ്ബിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അടുക്കള തൊഴിലാളികളാണെന്ന് കരുതപ്പെടുന്നു. മൂന്നോ നാലോ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മൂന്ന് പേർ പൊള്ളലേറ്റതായും മറ്റുള്ളവർ തീയും പുകയും മൂലം ശ്വാസംമുട്ടി മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
Fire breaks out at nightclub in Goa

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.