കണ്ണൂർ പുഷ്പമേള 2026 ജനുവരി 22 മുതൽ ഫെബ്രുവരി 3 വരെ.#Flower_show#Kannur

 


കണ്ണൂർ:
കണ്ണൂർ അഗ്രി ആൻഡ് ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പമേള 2026 ജനുവരി 22 മുതൽ ഫെബ്രുവരി 3 വരെ കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ നടക്കും. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എഡിഎം കലാ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി പി.വി. രത്‌നാകരൻ, ട്രഷറർ കെ.എം. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

കേരളത്തിനകത്തും പുറത്തും നിന്ന് കൊണ്ടുവരുന്ന പൂക്കളുടെയും സസ്യങ്ങളുടെയും വിപുലമായ ശേഖരമായിരിക്കും പുഷ്പമേളയുടെ പ്രധാന ആകർഷണം. കൂടാതെ, 40 നഴ്‌സറികൾ, മാർക്കറ്റ് സ്റ്റാളുകൾ, കുട്ടികൾക്കായി ഒരു പാർക്ക്, കാർഷിക സെമിനാറുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

 
Kannur Flower Fair 2026 from January 22 to February 3.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0