• നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിഞ്ഞില്ലെന്ന്
കോടതി. വിധി പകര്‍പ്പ് പുറത്തുവന്നു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം നില
നിൽക്കില്ലെന്ന് കോടതി വിധി പകർപ്പിൽ പറയുന്നു.
ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ കോടതി തള്ളി.• കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കോടതി
കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾക്കുള്ള ശിക്ഷ
വിധിച്ചു. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്.
• കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയെ സംബന്ധിച്ച് ഇന്ന് അഭിമാനകരമായ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു.
• മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ.
കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ്
പുറപ്പെടുവിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
• രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണം. പൊലീസ്
ഹെഡ് കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ആയിരിക്കും കേസുകൾ
അന്വേഷിക്കുക.
• അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ
മുഖ്യ കണ്ണിയെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി വയനാട്
എക്സൈസ് സംഘം. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും
മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ
സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമിനെയാണ് പ്രത്യേക അന്വേഷണ സംഘം
അറസ്റ്റ് ചെയ്തത്.
• വെനസ്വേലൻ തീരത്തുനിന്ന് എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ
വെനസ്വേലയിൽനിന്നുള്ള കപ്പലുകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക.
വെനസ്വേലയിൽനിന്ന് എണ്ണ കൊണ്ടുപോകുന്ന ആറ് കപ്പൽക്കമ്പനികളെയും ആറ്
കപ്പലുകളെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
• രാജ്യത്ത് 2027ൽ സെൻസസ് സംഘടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ
അംഗീകാരം.സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും
സെൻസസാണിത്. 2011 ലായിരുന്നു അവസാന സെൻസസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.