രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരാതി നൽകിയ പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയും പെൺകുട്ടിയെ തിരിച്ചറിയാൻ കഴിയുന്ന വെളിപ്പെടുത്തൽ നടത്തുകയും ചെയ്തതിന് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു.
ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഈശ്വർ ഉൾപ്പെടെ ആറ് പേർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടൊപ്പം സ്വന്തം കാറിൽ നന്ദാവനത്തിലെ എആർ ക്യാമ്പിലേക്ക് രാഹുലിനെ കൊണ്ടുപോയി.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയായ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ, ദീപ ജോസഫ് എന്നിവരും പ്രതികളാണ്. രാഹുലിനെതിരായ ബലാത്സംഗ കേസിൽ കോടതിയിൽ ഹാജരായ അതേ അഭിഭാഷകൻ തന്നെയാണ് രാഹുൽ ഈശ്വറിനു വേണ്ടിയും ഹാജരാകുന്നത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.