ഇലക്ഷന് മുൻപേ ജയം, സംസ്ഥാനത്ത് വിവിധ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. #Election2025


കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. ഗ്രേസി ബോണി ഫോസിൻ്റെ പത്രിക തള്ളി. സി.പി.എമ്മിലെ കെ.പ്രേമാ സുരേന്ദ്രൻ എതിരില്ലാതെ തിരഞെടുക്കപ്പെട്ടു. 


അതോടൊപ്പം കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡിൽ കൂടി എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കോവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സൂഷ്മപരിശോധനയിൽ ഒപ്പ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്രിക തള്ളിയത്.  കണ്ണൂർ മലപ്പട്ടം പഞ്ചായത്ത് 12-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി എംവി ഷിഗിന എതിരില്ലാതെ തെരഞ്ഞെടുത്തു.


കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി സി. വി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുത്തു. കണ്ണൂർ കണ്ണപുരം പഞ്ചായത്തത്‍ മൂന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സജിന കെ വി എതിരില്ലാതെ വിജയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0