• സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്.
• നൈജീരിയയില്‍ ക്രിസ്ത്യന്‍ സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം
315 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. 12 അധ്യാപകരെയും 303
വിദ്യാർഥികളെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ്
നൈജീരിയ (സിഎഎൻ) അറിയിച്ചു.
• സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ
വിജയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ്
എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
• ടിവികെ അധ്യക്ഷൻ വിജയ്
പങ്കെടുക്കുന്ന ഇൻഡോർ പൊതുയോഗം ഇന്ന് കാഞ്ചിപുരത്ത് നടക്കും. സ്വകാര്യ
കോളേജ് ക്യാമ്പസിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. കരൂർ ദുരന്തത്തിന്
ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്.
• മുംബൈ അന്ധേരിയില്‍
ചെറുകിട വ്യവസായശാലയില്‍ രാസവസ്തു
ചോര്‍ന്ന് ഒരാള്‍ മരിച്ചു. 17 കാരൻ ഉൾപ്പെടെ
മറ്റു രണ്ടുപേർ അത്യാഹിത വിഭാഗത്തിൽ
ചികിത്സയിലാണ്. ഇന്നലെ വെെകുന്നേരം 4.55 ഓടെ
രാസവസ്തു ശ്വസിച്ച മൂന്നുതൊഴിലാളികൾ
കുഴഞ്ഞുവീഴുകയായിരുന്നു.
• സമുദ്രത്തിന്റെയും
സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന സൗദി അറേബ്യയിലെ
ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മ്യൂസിയം
കമീഷൻ. യുനെസ്‌കോ ലോക പൈതൃകകേന്ദ്രമായ ജിദ്ദയുടെ ഹൃദയഭാഗത്താണ് മ്യൂസിയം
സ്ഥിതിചെയ്യുന്നത്.
• പഞ്ചാബും ഹരിയാനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന തലസ്ഥാനമായ
ചണ്ഡീഗഢിന്റെ ഭരണനിയന്ത്രണം പൂർണമായും ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നീക്കം
തുടങ്ങി. ഇതിനായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ
ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.