മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും ആണ്‍സുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്.തങ്കമണിയുടെ ഏകമകള്‍ സന്ധ്യ അയല്‍വാസിയും ആണ്‍സുഹൃത്തുമായ നിഥിനുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങള്‍ കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.
കൊലപാതകത്തിന് ശേഷം മൃതദേഹം പറമ്ബില്‍ കൊണ്ട് ഇടുകയായിരുന്നു. ശേഷം തങ്കമണി വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. എന്നാല്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.