കോഴിക്കോട് : പട്ടർകുളങ്ങര സ്വദേശിയായ ഐനുങ്കുന്നുമ്മൽ ഷീബയെ(43) ഇന്നലെ രാത്രിയാണ് ഭര്‍ത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ അടുക്കളയ്ക്ക് പിന്നിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഷീബയുടെ മൃതദേഹം നിലത്ത് കെട്ടിയിട്ട നിലയിലാണെന്നാണ് നാട്ടുകാർ പറയുന്നത്.
ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ തർക്കമാണെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം വൈകുന്നേരം 4 മണിക്ക് ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം വൈകുന്നേരം 5 മണിക്ക് സംസ്കരിച്ചു.
ഭർത്താവ്: ഐനുങ്കുന്നുമ്മൽ ശശി, മക്കൾ: അശ്വതി, അക്ഷയ്

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.