• കിഴക്കൻ ആഫ്രിക്കൻ രാജ്യമായ
ഇത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം
പൊട്ടിത്തെറിച്ചത്.
• കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസിൽ
സ്പാ ജീവനക്കാരി രമ്യ അറസ്റ്റിൽ. ഒളിവിലായിരുന്ന രമ്യയെ കൊച്ചിയിലെ ലോഡ്ജിൽ
നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതിയായ എസ് ഐ കെ കെ
ബൈജു ഇപ്പോഴും ഒളിവിലാണ്.
• ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമെന്ന് ഡി ജി പി രവാഡ ചന്ദ്രശേഖർ.
സന്നിധാനത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
അദ്ദേഹം. സന്നിധാനത്ത് രാത്രി 9.30 ഓടെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ
എത്തിയതായിരുന്നു അദ്ദേഹം.
• കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ്
രജിസ്‌ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.
registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍
നടത്താവുന്നതാണ്.
• രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത്
സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ
രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു.
• കാനഡയിൽ പൗരത്വനിയമം പരിഷ്‌കരിക്കാൻ നടപടി തുടങ്ങി. പുതിയതായി
അവതരിപ്പിക്കുന്ന ബിൽ സി–3 പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല
പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന
മെറ്റ്‌ലെജ് ഡയബ് പറഞ്ഞു.
• കിഴക്കൻ ആഫ്രിക്കൻ രാജ്യമായ
ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ കനത്ത പുകപടലം
ഇന്ത്യയിലും പടർന്നു. തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണം
ഏർപ്പെടുത്തി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.