• മണ്ഡല – മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകീട്ട്
അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ
നമ്പൂതിരിയാണ് നട തുറന്നത്.
• എത്ര തിരക്കുണ്ടായാലും ശബരിമലയിൽ എല്ലാ തീർത്ഥാടകർക്കും സുഖ ദർശനം
ഉറപ്പുവരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
• ദില്ലി ചെങ്കോട്ടയ്ക്ക് സമീപനം നടന്ന സ്ഫോടനം ചാവേർ ആക്രമണം തന്നെയെന്ന് സ്ഥിരീകരണവുമായി എൻഐഎ.
• റഷ്യയുമായി തടവുകാരുടെ കൈമാറ്റം പുനരാരംഭിക്കാൻ ഉക്രയ്‌ൻ ശ്രമിക്കുന്നതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി.
• ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന
സാമൂഹ്യപരിഷ്‍കര്‍ത്താവ് രാജാറാം മോഹൻറോയിയെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ
ബിജെപി നേതാവും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയുമായ ഇന്ദര്‍ സിങ്
പാര്‍മര്‍. മതപരിവര്‍ത്തനത്തിന് കൂട്ടുനിന്ന ബ്രിട്ടീഷ് ഏജന്റാണ് രാജാറാം മോഹൻറോയ് എന്ന് ഇന്ദര്‍സിങ് പറഞ്ഞു. ഈ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കി.
• പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി വിധിയെഴുതി ലാറ്റിനമേരിക്കൻ രാജ്യമായ ചിലി.
• വർക്കലയിൽ ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തില്‍
പെണ്‍കുട്ടികളിലൊരാളെ രക്ഷപ്പെടുത്തിയ ചുവപ്പു ഷര്‍ട്ടുകാരനെ കണ്ടെത്തി.
ചുവന്ന ഷർട്ട് ധാരി ബീഹാർ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.