ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 നവംബർ 2025 | #NewsHeadlines

• ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. എൻ ഐ എ കസ്റ്റഡിയിലുള്ള ഡോ. മുസമ്മിൽ ഷഹീൻ എന്നിവരെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റും എന്നുണ്ടായേക്കും എന്നാണ് വിവരം.

• ദില്ലി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു.

• പാലത്തായി പീഡനക്കേസിൽ സംഘപരിവാർ നേതാവായ അധ്യാപകൻ കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവ്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

• വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേർത്തത്‌ കണ്ടെത്തിയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടികയിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ പേര്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഒഴിവാക്കി.

• അമേരിക്കയിൽ രോ​ഗിയുടെ ശരീരത്തിൽ മനുഷ്യ ശരീരത്തിൽ ഇതുവരെ കണ്ടെത്താത്ത അപൂർവ്വ വെെറസ്എച്5 എ5 വെറസ് കണ്ടെത്തി.

• തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പ്രസിഡന്റായും മുൻ മന്ത്രി കെ രാജു ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.

• ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും വൈദ്യുതി വകുപ്പ് മുൻ എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രൊഫ. വി കെ ദാമോദരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

• ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്ക തകര്‍ച്ചയില്‍. ആദ്യ ഇന്നിങ്സില്‍ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0