ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 നവംബർ 2025 | #NewsHeadlines


• വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: ‘ഇത്രയും ദിവസമായി അധികൃതർ നടപടി എടുത്തിട്ടില്ല; റെയിൽവേയുടേത് നിഷേധാത്മക നിലപാട്’; മന്ത്രി വി ശിവൻകുട്ടി.

• കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (NABH) അംഗീകാരം. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ലഭിക്കുന്ന നേട്ടം കരസ്ഥമാക്കുന്ന മെഡിക്കൽ കോളേജാണ് കോട്ടയം.

• മണ്ഡല- മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ തിരക്കിലമർന്ന് ശബരിമല. തിങ്കൾ പുലർച്ചെ മൂന്നിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്നു.

• ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യ. ബം​ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

• ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്.

• ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന. ദ്വാരപാലക ശില്‍പ്പത്തിലേയും, കട്ടിളപ്പാളിയിലേയും സ്വര്‍ണപാളികള്‍ ഇളക്കിയാണ് പരിശോധന.ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂര്‍ണമായും വീഡിയോയിയില്‍ ചിത്രീകരിക്കുന്നുണ്ട്.

• യുഎസ് സൈനിക താവളങ്ങൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെ എതിര്‍ത്ത് ഇക്വഡോര്‍ വോട്ടര്‍മാര്‍. ഞായറാഴ്ച നടന്ന റഫറണ്ടത്തിൽ ഏകദേശം 65% വോട്ടര്‍മാരും വിദേശ സൈനിക സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി.

• മാർച്ചിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെര‍ഞ്ഞെടുപ്പ് സമയക്രമം നേപ്പാള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ജനുവരി 20ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0