ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 നവംബർ 2025 | #NewsHeadlines

• ബീഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വൻ മുന്നേറ്റം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻഡിഎ ഭരണത്തുടർച്ച നേടി.

• ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്’; ബീഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം.

• ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പരിശോധിക്കുന്നതിനിടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറു മരണം. പൊലീസുകാരും ഫോറൻസിക് ഉദ്യോ​ഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. 27 പേർക്ക്‌ പരിക്കേറ്റു.

• പോക്‌സോ കേസുകളിൽ ശാസ്‌ത്രീയ തെളിവിന്റെയും സാക്ഷിമൊഴിയുടെയും അഭാവത്തിൽ സ്ഥിരതയുള്ള മൊഴിയുണ്ടെങ്കിൽ അതുപരിഗണിച്ച്‌ പ്രതിയെ ശിക്ഷിക്കാമെന്ന്‌ സുപ്രീംകോടതി.

• സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആയി, ഇനി സ്ഥാനാർത്ഥികൾക്ക് നേരിട്ടോ നിർദ്ദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങാം.

• ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതി ഉമര്‍ നബിയുടെ പരിചയക്കാരനായ മറ്റൊരു ഡോക്ടർ കൂടി പിടിയിൽ. കാൺപൂരിലെ ജിഎസ‍്‍വിഎം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംഡി വിദ്യാർത്ഥി ഡോ. ആരിഫ് മിറിനാണ് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.

• മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം ജി മനുവും സ്ഥാനമേൽക്കും.

• സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം വിലയിരുത്തനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0