• 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് ഓഫറുകളും ആനുകൂല്യങ്ങളും
ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബർ ഒന്നു മുതലാണ് ഓഫറുകൾ ലഭ്യമായി
തുടങ്ങുക.
• ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ
ചുഴലിക്കാറ്റ് ആന്ധ്രാ തീരംതൊട്ടു. അടുത്ത മൂന്ന് മുതൽ നാല്
മണിക്കൂറിനുള്ളിൽ കാക്കിനാഡയ്ക്ക് ചുറ്റുമുള്ള മച്ചിലിപട്ടണത്തിനും
കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റെത്തും.
• ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വർണക്കപ്പ്
തിരുവനന്തപുരത്തിന് ലഭിച്ചു. അടുത്ത വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കണ്ണൂരിൽ നടക്കും.
• കേരളത്തിലുൾപ്പെടെ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ
പ്രദേശങ്ങളിലും വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന മൂന്ന്
ഘട്ടമായി മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ്
കമീഷൻ.
• ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി 2020) കേന്ദ്ര വിദ്യാഭ്യാസ
മന്ത്രാലയത്തിന്റെ ചട്ടക്കൂട് അനുസരിച്ച് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂ
എന്ന് വിവരാവകാശരേഖ. ഇതുസംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ
ചോദ്യങ്ങളും ആശങ്കകളും കേന്ദ്രസര്‍ക്കാര്‍ പാടേ അവഗണിച്ചതായും രേഖ.
• വിവര സാങ്കേതിക മേഖലയിൽ 2031നകം അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ്
ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ. ടി വിപണിയുടെ 10% കേരളത്തിന്റേതാകണമെന്നും ഇതിനുതകുന്ന തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി
സെന്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
• എട്ടാം കേന്ദ്ര ശമ്പള കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര
മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.
• തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും ഇതിന് കാരണം
ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൃശൂർ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
• കരീബിയന്‍ ദ്വീപ് രാജ്യമായ ജമെെക്കയില്‍ നാശം വിതച്ച് മെലിസ
ചുഴലിക്കാറ്റ്. മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ‑ക്ഷേമ
മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്
നിര്‍ദേശമുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.