അമേരിക്ക കനത്ത തീരുവ ചുമത്തിയതുമൂലം ഇന്ത്യയ്ക്കുണ്ടായ നഷ്ടം നികത്തുമെന്ന് റഷ്യയുടെ പ്രഖ്യാപനം. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ച സമയത്താണ് റഷ്യയുടെ ഈ സുപ്രധാന നടപടി. എണ്ണ ഇറക്കുമതി മൂലമുണ്ടാകുന്ന നഷ്ടം നികത്തുമെന്ന് പുടിൻ പറഞ്ഞു. സോച്ചിയിൽ നടക്കുന്ന ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിലാണ് പുടിന്റെ പ്രഖ്യാപനം.
ഇന്ത്യയ്ക്ക് മേൽ കനത്ത തീരുവ ചുമത്തുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന് പുടിൻ പറഞ്ഞു. ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരവും അപമാനകരവുമായ ഒരു തീരുമാനത്തെയും ഇന്ത്യയിലെ ജനങ്ങൾ പിന്തുണയ്ക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു തീരുമാനം എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വികസിപ്പിക്കുമെന്നും പുടിൻ പറഞ്ഞു.