• സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും
പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിലാണ് അതിശക്ത മഴ
മുന്നറിയിപ്പ്.
• സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരിയായ
ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്
റയലിന്റെ ജയം. കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമുമാണ് ഗോളുകള്‍
നേടിയത്.
• രാജ്യത്ത് 2024–25 അധ്യയന വർഷം ഒരു വിദ്യാർഥിപോലും പ്രവേശനം
നേടാത്ത 8000ത്തോളം സ്‌കൂളുകളുണ്ടെന്ന് ഒൗദ്യോഗിക കണക്ക്. ഇൗ
സ്‌കൂളുകളിലായി 20,817 അധ്യാപകരുണ്ടെടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ
സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
• പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ
സംഘർഷം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഏറ്റുമുട്ടലിൽ 25 തീവ്രവാദികൾ
കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.
• ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട
ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 'മൊൻ ത'
ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങുന്നതിനാൽ ആന്ധ്രയിലും തെക്കൻ ഒഡിഷ
തീരത്തും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള - ലക്ഷദ്വീപ്- കർണാടക
തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
• പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ലെന്നും എസ് എസ് കെ ഫണ്ട്
മതിയെന്നും മന്ത്രി വി ശിവൻകുട്ടി. ഏത് നിമിഷവും ധാരണാപത്രം
റദ്ദാക്കാമെന്നും മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീയ പദ്ധതിയിൽ എംഒയുവിൽ
നിന്ന് ഏത് നിമിഷവും പിന്മാറാം. ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം
പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്നും മന്ത്രി
പറഞ്ഞു.
• കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍
വോട്ടര്‍പ്പട്ടികയുടെ തീവ്ര പുനപരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍
നീട്ടിവെച്ചേക്കുമെന്ന് സൂചന.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന
സംസ്ഥാനങ്ങളില്‍ മറ്റൊരു ഘട്ടത്തിലാകും എസ്ഐആര്‍ നടത്തുകയെന്ന്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി
റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നവംബര്‍-ഡിസംബര്‍ കാലയളവിലാണ് തദ്ദേശ
തെരഞ്ഞെടുപ്പ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.