• ‘നാടിന്റെ ഓരോ ചലനത്തിലും ഭാഗമാകുന്നവരാണ് പ്രവാസി മലയാളികൾ’:
ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
പിണറായി വിജയൻ.
• കെ പി കേശവമേനോൻ സ്‌മാരക ട്രസ്റ്റിൻ്റെ വിശിഷ്ട വ്യക്‌തികൾക്കുള്ള കെ പി
കേശവമേനോൻ പുരസ്‌കാരം മുൻ മന്ത്രി എ കെ ബാലന് സമ്മാനിക്കുമെന്ന് ജൂറി
വൈസ് ചെയർമാൻ ഡോ. പി മുരളി.
• ശബരിമല സ്വർണ്ണക്കൊള്ളയില്‍ വൻ വഴിത്തിരിവ്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
• ആനക്കൊമ്പ് കേസില്‍ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന്
മോഹൻലാലിന് അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ്
നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.
• പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം
ദേശീയ വിദ്യാഭ്യാസ നയം പൂർണമായും അംഗീകരിച്ചുവെന്നത് തെറ്റാണെന്ന്
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
• സൗരോർജവും ബാറ്ററി സംഭരണവും ഏകീകരിച്ച് 24 മണിക്കൂറും ഊർജം
ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ നവീകരണ ഊർജ പദ്ധതി
യുഎഇയിൽ ആരംഭിച്ചു.
• കേരളത്തിലെ സ്ത്രീകൾ മികവിന്റെ മികച്ച മാതൃകകൾ സൃഷ്ടിച്ചവരാണെന്ന്
രാഷ്‌ട്രപതി ദ്രൗപദി മുർമു. വനിതകൾ നയിക്കുന്ന സമൂഹം കൂടുതൽ കാര്യക്ഷമവും
മാനുഷികവുമായിരിക്കുമെന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി
ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി സംസാരിക്കവെ രാഷ്‌ട്രപതി പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.