• ഇന്ന് ലോക ടൂറിസം ദിനം; കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഹബ്ബ് ആകാനൊരുങ്ങി വയനാട്. മുണ്ടകൈ-ചൂരൽമല ഉരുൾ പൊട്ടലിന് ശേഷം മരവിപ്പിലായ ടൂറിസം മേഖലയെ തിരികെ പിടിക്കാൻ നിരവധി പദ്ധതികളാണ്ഒരുങ്ങുന്നത്.
• തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ
പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായിട്ടാണ്
തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.
• ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ നേതാവ്
സോനം വാങ്ചുക്ക് അറസ്റ്റിൽ. ദേശീയ സുരക്ഷാ നിയമപ്രകാരം ലേ
പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
• ഇസ്രയേൽ അധിനിവേശ വെസ്റ്റ്‌ബാങ്കിലെ പലസ്‌തീൻ സെറ്റിൽമെന്റുകളിൽ
മനുഷ്യാവകാശലംഘനങ്ങൾക്ക് കൂട്ടുനിന്ന 68 ബഹുരാഷ്‌ട്ര കമ്പനികളെ
കരിമ്പട്ടികയിൽപ്പെടുത്തി ഐക്യരാഷ്‌ട്ര സംഘടന.
• ഇൻഫോപാർക്ക് മൂന്നാംഘട്ടമടക്കം വികസന പദ്ധതികൾക്കായി ലാൻഡ് പൂളിങ്
വഴി ഭൂമി കണ്ടെത്താൻ നടപടികൾ ഉൗർജിതം. 29ന് മുഖ്യമന്ത്രി പിണറായി
വിജയന്റെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും ഇതിനായുള്ള ധാരണപത്രം
ഒപ്പിടും.
• ഇന്ത്യക്കെതിരായ താരിഫ് ആക്രമണത്തിന്റെ ഭാഗമായി മരുന്നുകളുടെ ഇറക്കുമതിക്ക്
ഒക്ടോബര്‍ ഒന്ന് മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തി യുഎസ്
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വ്യാപാരത്തില്‍ ഇന്ത്യ ഏറ്റവും
കൂടുതല്‍ ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഈ നീക്കം സാരമായി
ബാധിക്കും.
• പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങി സെര്‍ജിയോ ബുസ്കെറ്റ്സ്.
മേജർ ലീഗ് സോക്കറിന്റെ ഈ സീസൺ അവസാനം വിരമിക്കുമെന്ന് താരം സമൂഹമാധ്യമം
വഴി അറിയിച്ചു.
• ഫിലിപ്പീൻസിൽ വീശിയടിച്ച കൊടുങ്കാറ്റിൽ മൂന്ന് മരണം. ഉഷ്ണമേഖലാ
കൊടുങ്കാറ്റായ ബുവലോയിയെത്തുടർന്ന് തലസ്ഥാനമായ മനില ഉൾപ്പെടെ രാജ്യത്തിന്റെ
പല ഭാഗങ്ങളിലും കടുത്ത നാശനഷ്ടങ്ങളുണ്ടായി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.