നാളെയാണ്, നാളെയാണ്.. തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ, കാത്തിരിക്കുന്നത് 25 കോടിയുടെ ഭാഗ്യവാനെ.. #OnamBumperLottery


25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഇതുവരെ 75 ലക്ഷം ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. 27-ന് ഉച്ചയ്ക്ക് 2 മണി വരെ ടിക്കറ്റുകൾ വാങ്ങാം. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട്ടാണ് - 14,07,100.

കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് 27-ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, ലോട്ടറി വകുപ്പ് ഡയറക്ടർ ഡോ. നിതിൻ പ്രേംരാജ് എന്നിവർ പങ്കെടുക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0