ഇ.എം.എസിന്റെ മകള്‍ ഡോ. മാലതി അന്തരിച്ചു. #Dr_Malathi_PassedAway

 


എറണാകുളം : മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മക ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

തിരുവനന്തപുരം ശാസ്തമംഗലത്തുള്ള വസതിയിൽ രാവിലെയായിരുന്നു അന്ത്യം. നാളെ രാവിലെ ശാന്തികവാടത്തിൽ സംസ്കാരം നടക്കും. രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ദീർഘകാലം ഡോക്ടറായിരുന്നു മാലതി ദാമോദരൻ.

ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രെണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മൂത്ത മകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എ.ഡി. ദാമോദരനാണ് ഭർത്താവ്. ഹരീഷ് ദാമോദരൻ, സുമംഗല ദാമോദരൻ എന്നിവരാണ് മക്കൾ. ഇ.എം. രാധ, ഇ.എം. ശ്രീധരൻ, ഇ.എം. ശശി എന്നിവർ സഹോദരങ്ങളാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0