തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: പരാതികൊടുത്തിട്ടും അന്വേഷണം നടന്നില്ലെന്ന് വെളിപ്പെടുത്തി വീട്ടമ്മ #VOTER_LIST




തൃശൂർ: വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. ഞങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍ ഞങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തുവെന്ന് വീട്ടമ്മ വെളിപ്പെടുത്തി.

കള്ള വോട്ടുകള്‍ ചേര്‍ത്തത് പൂങ്കുന്നത്തെകാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റിലാണ്. നാല് സി ഫ്‌ലാറ്റില്‍, തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേര്‍ത്തുവെന്ന് പ്രസന്ന അശോകന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് തന്നെക്കൊണ്ട് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീട്ടമ്മ പറഞ്ഞു.


തൃശ്ശൂരിലെ വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നു വരുന്ന ആക്ഷേപങ്ങൾ പരിശോധനാ വിധേയമാക്കണമെന്ന് സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃശൂർ നഗരത്തിൽ ഒരു ഫ്ലാറ്റിന്‍റെ മറവിൽ ഇവിടെ സ്ഥിര താമസക്കാരല്ലാത്തവരുടെ പേര് കൂട്ടത്തോടെ ചേർത്തതിൽ അന്ന് തന്നെ കളക്ടർക്ക് പരാതി നൽകിയിരുന്നതാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.





ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0