ബി സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥി #Vice #President #Election
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർഥി. ദില്ലിയിൽ നടന്ന ഇന്ത്യ സഖ്യ ചർച്ചക്ക് ശേഷം മല്ലികാർജുന ഖാർഗെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആന്ധ്രാ ഹൈക്കോടതി മുൻ ജഡ്ജി കൂടിയാണ് അദ്ദേഹം.
മഹാരാഷ്ട്ര ഗവര്‍ണറും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനുമായ സി പി രാധാകൃഷ്ണനാണ് എന്‍ ഡി എയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി പാര്‍ലമെന്ററി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 21-ാണ്. സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂലൈ 21-ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംജാതമായത്. കാലാവധിയില്‍ നിന്ന് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് ധന്‍ഖര്‍ രാജിവെച്ചത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.