ചരിത്രം ! സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം #DIGITAL_LITERACY
തിരുവനന്തപുരം: സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി നേട്ടം കൈവരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിനെ മാതൃകയാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
2021 ല്‍ പുല്ലമ്പാറയെ രാജ്യത്തിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. 83 ലക്ഷത്തില്‍ അധികം കുടുംബത്തെ കണ്ടെത്തിയാണ് സാക്ഷരതക്കായി കണ്ടെത്തിയത്. 90 വയസിന് മുകളില്‍ ഉള്ളവരേ പോലും സാക്ഷരത നേടുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
പഴയ തലമുറയ്ക്ക് പൂര്‍ണ പിന്തുണയും നല്‍കിയത് പുതിയ തലമുറയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വലിയ ഏകോപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ പ്രായത്തിലുള്ളുള്ളവരെയും ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിലേക്ക് നയിക്കാന്‍ കഴിഞ്ഞു. ആരെയും ഒഴിച്ചു നിര്‍ത്താതെ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.