ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം #train

 
 ചെന്നൈ: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ ട്രെയിൽ കോച്ചിൽ  സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് കരുതുന്നു.

ചെന്നൈ സെൻട്രൽ യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ആലപ്പുഴ എക്സ്പ്രസിന്റെ വേർപെടുത്തിയ കോച്ചിൽ ഒരു തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഫാൻ തകരാറിലായതിനാൽ 10 ദിവസത്തിലേറെയായി യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കോച്ചുകൾ വേർപെടുത്തിയിരുന്നു.മൃതദേഹത്തിന് ഏകദേശം ഏഴ് ദിവസത്തെ പഴക്കമുണ്ടെന്ന് റെയിൽവേ പോലീസ് പറഞ്ഞു. മൃതദേഹം വീർത്ത് അഴുകിയ നിലയിലായിരുന്നു. യാർഡിൽ തുറന്നുകിടന്നിരുന്ന കോച്ചിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. സ്ത്രീയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0