തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി പറഞ്ഞു. ബസ് കണ്‍സഷന്‍ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല. കുട്ടികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തണമെന്നും കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.