കണ്ണൂർ: കണ്ണൂർ നോർത്ത് എഇഒ ഓഫീസിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. ഫയൽ നീക്കം വൈകുന്നതിൽ ലഭിച്ച പരാതിയെ തുടർന്നാണ് സന്ദർശനം.
9 വർഷമായി അധ്യാപകർക്ക് നിയമന അംഗീകാരം ലഭിക്കാത്ത പരാതിയിലായിരുന്നു പരിശോധന. പരാതിയിൽ മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. രാവിലെ കണ്ണൂർ ഡി.ഡി.ഇ ഓഫീസിലും മന്ത്രി മിന്നൽ പരിശോധന നടത്തിയിരുന്നു.