കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇ-സ്കൂട്ടർ #railway

 
                               
 കണ്ണൂർ: കണ്ണൂരിൽ തീവണ്ടി ഇറങ്ങിയാൽ അവിടെ നിന്ന് ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കൽ മ്യൂസിയം വഴി കറങ്ങി തിരിച്ചു വരാം.

അതിനുള്ള സൗകര്യം കണ്ണൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുകയാണ് റെയിൽവേ. പഴയങ്ങാടി, മാഹി, തലശ്ശേരി എന്നീ 17 സ്റ്റേഷനുകളിലാണ് റെയിൽവേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകക്ക് നൽകുന്നത്.

മണിക്കൂർ, ദിവസ വാടകയ്ക്ക് ഇ-സ്കൂട്ടർ നൽകും. ആധാർ, ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാണ് സ്കൂട്ടർ വാടകക്ക് നൽകുക.ജിപിഎസ് സംവിധാനം ഉണ്ടാകും. ഹെൽമെറ്റും നൽകും. വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള ചെറുദൂര യാത്രാ ആവശ്യങ്ങൾക്ക് ഇ-വാഹനം ഉപയോഗിക്കാം.

റെയിൽവേ നൽകുന്ന സ്ഥലത്ത് കരാറുകാരാണ് സംരംഭം ഒരുക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പദ്ധതി ഉടൻ തുടങ്ങും.വൈവിധ്യവത്കരണ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ എ ടി എം സ്ഥാപിച്ചു. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ഐസ്‌ക്രീം പാർലറും തുടങ്ങി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0