പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗ്; 8 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് #plusone_students
കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് സീനിയർ വിദ്യാർത്ഥികളായ എട്ട് പേർ റാഗ് ചെയ്തുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽ രാജാസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഡോ. എ.എസ് പ്രശാന്ത്കൃഷ്‌ണന്റെ പരാതിയിലാണ് സ്‌കൂളിലെ താണ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെ എട്ട് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.
ഈ മാസം 13ന് ഉച്ചക്ക് 12.30 മണിക്ക് സ്കൂളിലെ പ്ലസ് വൺ ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് തടഞ്ഞുവെച്ച് കൈ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.